Monday, October 17, 2011

ഹൃദയവീണ

ഹൃദയവീണ
............................................
മനസേ നീയൊരു മണിവീണയായെന്‍
ഹൃദയാനുരാഗ ശ്രുതിമീട്ടു
നിന്നുടെ തന്ത്രിയില്‍ ഉതിരും രാഗം
എന്നത്മാവിനെ തഴുകിടട്ടെ
ഉരുകുമീ ഹൃദയത്തിന്‍ നൊമ്പരങ്ങള്‍ നിന്‍റെ
മണിവീണയാല്‍ ശ്രുതി ചേര്‍ത്ത് പാടിടുമോ?
ഇനി എന്തെന്നറിയാതെ ഉഴലുമെന്‍ ഹൃദയത്തെ
താരാട്ടു പാടി നീ ഉറക്കീടുമോ
ഇനി എന്ന് നീയെന്‍ ജീവതാളം
നിന്‍ മണിവീണയില്‍ ശ്രുതി ചേര്‍ത്തിടും
ജീവിതം വ്യര്‍ത്ഥ മായ് തീരുമ്പോഴോ
ഓര്‍മകള്‍ മരിക്കാന്‍ തുടങ്ങുമ്പോഴോ?

Wednesday, August 4, 2010

പ്രിയസഖി

.........................................................................
എന്‍ പുസ്തകതാളുകളില്‍
അക്ഷരങ്ങള്‍ ഒന്നുമേ കാണുന്നില്ല ഞാന്‍
നിന്‍രൂപം എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു.
എന്തെ ഒന്നും മിണ്ടാതിങ്ങനെ  നില്‍പ്പു?
സഖി നീയെന്നെ കാണുന്നില്ലേ?
നിന്നില്‍ ലയിച്ചു ഞാനിവിടെ ഇരിക്കെ
നീയൊരു ശലഭമായ് പറന്നകന്നു.
എന്‍ മനം നിന്‍ പിറകെ പറന്നെങ്കിലും
പിടിക്കുവാനായില്ലെനിക്കു നിന്നെ
എന്തെ എന്നെ നീ പരീക്ഷിക്കയാണോ?
നിന്നെത്തേടി അലഞ്ഞോരെന്‍ മനം
പാതി ഒടിഞ്ഞ ചിറകുമായ്
വീണ്ടുമിവിടെ തിരിച്ചെത്തി.
ഒന്ന് വിശ്രമിക്കനായ് കണ്ണടചോരെന്‍
മുന്നില്‍ ഇതാ നില്‍പ്പു സ്നേഹശലഭം
കണ്ണ് തുറക്കാതെ ഞാനേറെ നേരം
നിന്നോടൊപ്പം നടന്നു
സന്തോഷത്താല്‍ വിതുംബുമെന്‍ മനം
എപ്പോഴോ ഒന്ന് മയങ്ങി
കണ്ണ് തുറക്കുംബോഴെന്‍ മുന്നില്‍ ആരുമില്ല
എല്ലാം ഒരു സ്വപ്നമായിരുന്നുവോ?
എങ്കിലും എന്‍ പ്രിയ സഖി
നിന്നെ ഞാനേറെ സ്നേഹിക്കുന്നു.
............................................................................

Monday, August 2, 2010

ഞാന്‍ കണ്ട മുഖങ്ങള്‍



.....................................................................
കാലമാം നീണ്ട നടപ്പാതയിലൂടെ
ഞാന്‍ നടന്നു നീങ്ങവേ
ഒരിറ്റു ദാഹനീരിനായ് ഒരു
പിഞ്ചു പൈതലെന്‍ മുന്നില്‍ വന്നു.
എനിക്കായ് ഞാന്‍ കരുതിയ ദാഹജലം
ആ കുരുന്നിന് ഞാന്‍ നല്‍കി.
ഇനിയും  നീണ്ടുകിടക്കുന്നോരീ പാതയില്‍ 
കൂടി എന്‍റെ  യാത്ര എന്നവസാനിക്കും.
ഒഴിഞ്ഞോരി പാനപാത്രവും ചുമലിലേറി
വീണ്ടും ഞാന്‍ യാത്ര തുടര്‍ന്നു
അനന്തമാം ഈ യാത്രയില്‍ എത്രയെത്ര
മുഖങ്ങള്‍ ഞാന്‍ പരിജയപ്പെട്ടു
ആത്മാര്‍ഥതയുടെ മുഖങ്ങള്‍ വളരെ വിരളം
പുറമേ ചിരിച്ചുകൊണ്ടടുക്കുന്ന  മുഖങ്ങള്‍
ഒളിഞ്ഞു നിന്നെന്‍ മനസിനെ കല്ലെറിയുന്നു.
കോപത്താല്‍ ജ്വലിക്കുമെന്‍ മനസിനെ
ശാന്തമാക്കി ഞാന്‍ യാത്ര തുടര്‍ന്നു
ഒരിക്കലെന്നെ ചതിച്ച മുഖങ്ങള്‍
ഇനിയുമെന്‍ മുന്നിലെത്തും എങ്കിലും
പ്രതികാരം ചെയ്യുവാന്‍ ഞാനില്ല
നിങ്ങള്‍ സ്വയം മനസിനെ വഞ്ചിക്കുകയാണെന്ന് 
ഓര്‍ക്കുക കൂട്ടരേ.
തെറ്റുകള്‍ സ്വയം തിരുത്തുവാന്‍ നിങ്ങള്‍ക്കു 
കഴിയുമാറാകട്ടെ.
ശപിക്കില്ലോരിക്കലും നിങ്ങളെ ഞാന്‍
ജീവിതത്തിന്‍ കയ്പ്പും മധുരവും 
എനിക്ക് കാട്ടിതന്നതില്‍
നിങ്ങളോടെനിക്ക് നന്നിയുണ്ട്.
യാത്ര തുടങ്ങുമ്പോള്‍ ഞാന്‍ കണ്ട
കുട്ടിയുടെ മുഖത്തിന്‍ നിഷ്കളങ്കത
ഇന്നെങ്ങോ പോയിമറഞ്ഞു.
ആ മുഖത്തും കാപട്യത്തിന്‍റെ
നിഴല്‍ പരന്നിരിക്കുന്നു.
ഈ ലോകമേ കാപട്യം കൊണ്ട്
മുഖരിതമല്ലേ
പിന്നെങ്ങിനെ ഞാനാ പൈതലിനെ
കുറ്റപ്പെടുത്തും.
കാലം അവനെ തെറ്റുകാരനാക്കുന്നു.  
സ്വയം മനസിലാക്കി തുടങ്ങുമ്പോഴേക്കും
അവന്‍റെ യാത്ര തീരാറാകുന്നു‍
കുറ്റബോധത്താല്‍ തലകുനിച്ചവന്‍
മാപ്പിനായ് കേണപേക്ഷിക്കുന്നു .
അത് പക്ഷെ
അവന്‍റെ അന്ത്യയാത്ര മൊഴിയാകുന്നു.


...................................................................  

Saturday, July 31, 2010

എന്‍റെ മനസ്



............................................................................
സ്നേഹര്‍ദ്രമാം നിന്‍റെ മിഴികളില്‍
നോക്കി ഞാനിവിടെയിരിക്കെ
മനസിന്‍ അഭ്രപാളിയില്‍‍ തെളിഞ്ഞു
പുഞ്ചിരിതുകും നിന്‍റെയാ വദനം
എന്നരികില്‍ വരാത്തതെന്തെന്നു ഞാന്‍
ചിന്തിച്ചിവിടെ ഇരിക്കെ
മധുരമാം നിന്‍സ്വരം എന്‍റെ കാതുകളില്‍
വന്നു പതിഞ്ഞിടുന്നു.
ഏതോ നിഗൂഡമാം ബന്ധനങ്ങള്‍
നിന്നെ പിന്തുടരുന്നുവോ?
അതോ നിന്മനസില്‍ ഞാനില്ലാത്തതോ?
അര്‍ത്ഥമറിയാത്തൊരായിരം വാക്കുകള്‍
ഇന്നെന്‍ മനസ്സില്‍ നിറഞ്ഞിരിക്കുന്നു.
ആരോട് ചോദിക്കുമെന്നറിയാതെ
എന്‍ മനം നിസ്സഹായായി നില്‍ക്കുന്നു.
എന്തെ നിനക്ക് ബോധം നശിച്ചുവോ?
നീ നിന്നെക്കുറിചെന്തെ ഓര്‍ത്തിടുന്നില്ല
മുന്നോട്ടു പോയീടുക തടസങ്ങളൊക്കെ
മാറീടുവാന്‍ പ്രാര്‍ഥിച്ചിടുക.
നിന്നാത്മാവിനെ നീ വിശ്വസിക്കുക.
നിനക്ക് മുന്നേറാന്‍ കഴിയുമെന്ന്
നിന്നത്മാവ് മന്ത്രിക്കുന്നത് കേള്‍ക്കുന്നില്ലേ‍ .
പിന്നെയുമെന്തിനീ ദു:ഖഭാവം
പോകുക മുന്നോട്ടു പോകുക
നീ ലക്‌ഷ്യത്തില്‍ എത്തിചേര്‍ന്നിടും.
...........................................................................

Thursday, July 29, 2010

മനസിന്‍ പ്രണയം



*******************************************
പാടാന്‍ മറന്നുപോയൊരു പാട്ടിന്‍റെ പല്ലവി
ഇന്നെന്‍ മനസ്സില്‍ തെളിഞ്ഞിടുന്നു.
നിന്‍ വിരല്‍ തൊട്ടുണര്‍ത്തും വീണക്കംബിയില്‍
നിന്നുതിര്‍ന്നു വീണൊരാ പ്രണയഗാനം.
അനുരാഗത്തിന്‍ സ്മൃതിപോലെ
എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു.
പ്രണയത്തിന്‍ മാധുര്യം എന്നാത്മാവില്‍‍
വീണ്ടും പെയ്തിറങ്ങുന്നു.
തീവ്രമാം പ്രണയത്തിന്‍ മാധുര്യം നുകരുവാന്‍
എന്നരികിലെയ്ക്ക് നീ വന്നിടുമോ?
മനസുകള്‍തന്‍ പ്രണയം അതുല്യമാണ്
അതിന്‍ രാഗവും ശ്രുതിയും അമൂല്യവും .
ഒരിക്കലും നശിക്കാത്ത പ്രണയവും അതുതന്നെ.
സുഹൃത്തെന്ന വാക്കിന്നര്‍ത്ഥം തിരയവേ
എന്‍റെ‍ മനസ്സില്‍ നിറയുന്നത് നിന്‍രൂപം
സ്വാര്‍ത്ഥ മോഹങ്ങളില്ലാതെ തോട്ടുരുമ്മലില്ലാതെ
എത്രയോ ദിവ്യം ഈ അനുരാഗം
മനസും മനസും ചെര്‍ന്നോന്നായി
അനുരാഗത്തിന്‍ തേരിലേറി
സൌഹൃദത്തിന്‍ വഴിയിലൂടെ
നമ്മുടെയീ യാത്ര അനന്തമായ്
ജീവിതാന്ത്യം വരെ കാത്തുസൂക്ഷിക്കാം.

********************************************************

ആത്മരോദനം



.......................................................................
അന്തരാത്മാവില്‍ നിന്നും ആരോ
എന്തൊക്കെയോ വിളിച്ചു പറയുന്നു.
ഒന്നും വ്യക്തമായ് കേള്‍ക്കുവാന്‍ കഴിയുന്നില്ല.
തണുത്തുറഞ്ഞൊരു  മഞ്ഞു മലപോലെ  
ഇന്നെന്‍ ഹൃദയം മരവിച്ചിരിക്കുന്നു.
എന്തിനെന്‍ ഹൃദയമേ വീണ്ടും തുടിക്കുന്നു
ഉണങ്ങാത്തോരായിരം   മുറിവുമേന്തി
വീഴാന്‍ തുടങ്ങുമ്പോഴും
ആരൊക്കെയോ പറഞ്ഞിടുന്നു
സഹിക്കുക എല്ലാം വിധിയാണെന്ന് കരുതുക.
ഓരോ രാത്രിയിലും ഞാന്‍ പ്രാര്‍ത്ഥിച്ചു
പ്രഭാതം കാണാന്‍ ഞാന്‍ ഉണ്ടാകരുതേ എന്ന്
പക്ഷെ പ്രഭാതങ്ങള്‍ വീണ്ടും എന്നെ
സ്വാഗതം ചെയ്തിടുന്നു.
ചുറ്റും പരിചയമുള്ള മുഖങ്ങളാണെങ്കിലും   
ആരും തമ്മില്‍ കണ്ടിട്ടില്ലാത്തൊരു  ഭാവം.
കുസൃതി നിറഞ്ഞോരി കുഞ്ഞിനുമാത്രം
എല്ലാവരും പ്രിയപ്പെട്ടവര്‍.
എല്ലാം കഴിഞ്ഞ ജന്മത്തില്‍ ചെയ്ത
പാപങ്ങള്‍ക്കുള്ള ശിക്ഷ ആയിരിക്കാം.
ഈ ജീവിതം ഞാനേറെ വെറുത്തു
തുടങ്ങിയിരിക്കുന്നു.
എങ്കിലും അറിയാതെ അടുത്തുപോയ
ചിലരോക്കെയുണ്ട്.
ഏകാന്തതയില്‍  വെന്തുരുകുമ്പോള്‍
മനസിനാശ്വാസം ആ മുഖങ്ങള്‍ മാത്രം.
........................................................................