Monday, August 2, 2010

ഞാന്‍ കണ്ട മുഖങ്ങള്‍



.....................................................................
കാലമാം നീണ്ട നടപ്പാതയിലൂടെ
ഞാന്‍ നടന്നു നീങ്ങവേ
ഒരിറ്റു ദാഹനീരിനായ് ഒരു
പിഞ്ചു പൈതലെന്‍ മുന്നില്‍ വന്നു.
എനിക്കായ് ഞാന്‍ കരുതിയ ദാഹജലം
ആ കുരുന്നിന് ഞാന്‍ നല്‍കി.
ഇനിയും  നീണ്ടുകിടക്കുന്നോരീ പാതയില്‍ 
കൂടി എന്‍റെ  യാത്ര എന്നവസാനിക്കും.
ഒഴിഞ്ഞോരി പാനപാത്രവും ചുമലിലേറി
വീണ്ടും ഞാന്‍ യാത്ര തുടര്‍ന്നു
അനന്തമാം ഈ യാത്രയില്‍ എത്രയെത്ര
മുഖങ്ങള്‍ ഞാന്‍ പരിജയപ്പെട്ടു
ആത്മാര്‍ഥതയുടെ മുഖങ്ങള്‍ വളരെ വിരളം
പുറമേ ചിരിച്ചുകൊണ്ടടുക്കുന്ന  മുഖങ്ങള്‍
ഒളിഞ്ഞു നിന്നെന്‍ മനസിനെ കല്ലെറിയുന്നു.
കോപത്താല്‍ ജ്വലിക്കുമെന്‍ മനസിനെ
ശാന്തമാക്കി ഞാന്‍ യാത്ര തുടര്‍ന്നു
ഒരിക്കലെന്നെ ചതിച്ച മുഖങ്ങള്‍
ഇനിയുമെന്‍ മുന്നിലെത്തും എങ്കിലും
പ്രതികാരം ചെയ്യുവാന്‍ ഞാനില്ല
നിങ്ങള്‍ സ്വയം മനസിനെ വഞ്ചിക്കുകയാണെന്ന് 
ഓര്‍ക്കുക കൂട്ടരേ.
തെറ്റുകള്‍ സ്വയം തിരുത്തുവാന്‍ നിങ്ങള്‍ക്കു 
കഴിയുമാറാകട്ടെ.
ശപിക്കില്ലോരിക്കലും നിങ്ങളെ ഞാന്‍
ജീവിതത്തിന്‍ കയ്പ്പും മധുരവും 
എനിക്ക് കാട്ടിതന്നതില്‍
നിങ്ങളോടെനിക്ക് നന്നിയുണ്ട്.
യാത്ര തുടങ്ങുമ്പോള്‍ ഞാന്‍ കണ്ട
കുട്ടിയുടെ മുഖത്തിന്‍ നിഷ്കളങ്കത
ഇന്നെങ്ങോ പോയിമറഞ്ഞു.
ആ മുഖത്തും കാപട്യത്തിന്‍റെ
നിഴല്‍ പരന്നിരിക്കുന്നു.
ഈ ലോകമേ കാപട്യം കൊണ്ട്
മുഖരിതമല്ലേ
പിന്നെങ്ങിനെ ഞാനാ പൈതലിനെ
കുറ്റപ്പെടുത്തും.
കാലം അവനെ തെറ്റുകാരനാക്കുന്നു.  
സ്വയം മനസിലാക്കി തുടങ്ങുമ്പോഴേക്കും
അവന്‍റെ യാത്ര തീരാറാകുന്നു‍
കുറ്റബോധത്താല്‍ തലകുനിച്ചവന്‍
മാപ്പിനായ് കേണപേക്ഷിക്കുന്നു .
അത് പക്ഷെ
അവന്‍റെ അന്ത്യയാത്ര മൊഴിയാകുന്നു.


...................................................................  

No comments:

Post a Comment